ആർദ്ര കേരള പുരസ്കാരം

🥉 വയനാട് ജില്ലയിൽ മൂന്നാം സ്ഥാനം 🥉

ആരോഗ്യമേഖലയിലെ മികച്ചതും മാതൃകാപരവുമായ പ്രവർത്തനങ്ങൾ മുൻനിർത്തി സംസ്ഥാന സർക്കാർ നൽകുന്ന ആർദ്ര കേരള പുരസ്കാരം (2023) വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി ഏറ്റുവാങ്ങി.

തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജിൽ നിന്നും വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുധി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് അവാർഡ് സ്വീകരിച്ചു.